സുഗതകുമാരിയുടെ നശിപ്പിച്ച തറവാട്ട് കാവ് സംരക്ഷിക്കുന്നു .
കുടുംബാംഗങ്ങളുടേതാണ് തീരുമാനം . നവീകരണത്തിനിടയിലാണ് കാവ് നശിച്ചത് .
പുന:പ്രതിഷ്ഠയുൾപ്പടെ കാവിൽ കർമ്മങ്ങൾ നടത്തും.
ഇതിനായി കുടുംബയോഗം ഫെബ്രുവരി 21ന് ചേരും .
നശിപ്പിച്ച നടപടിയിൽ കുടുംബാംഗങ്ങൾക്ക് അതിയായ ദു:ഖമുണ്ടെന്ന് കുടുംബമായ വാഴുവേലിൽ അംഗം ശ്രീകുമാർ പറഞ്ഞു . സുഗതകുമാരിയുടെ സാന്നിധ്യത്തിൽ വർഷം തോറും പൂജകൾ നടന്നിരുന്ന കാവാണിത് .
താന്ത്രിക വിധിപ്രകാരമുള്ള പരിഹാര ക്രിയകൾ വേണ്ടിവരും . അതിനാവശ്യമായ നടപടികൾ കുടുംബയോഗത്തിൽ തീരുമാനിക്കും നവീകരണവുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് വാഴുവേലിൽ തറവാട്ടിൽ 64 ലക്ഷം രൂപയുടെ വികസനങ്ങൾ നടത്തിയിരുന്നു . ഇതിനിടയിലാണ് നാശം നേരിട്ടത് .എന്നാൽ കാവ് നവീകരണം പുരാവസ്തു വകുപ്പ് നടത്തിയില്ലെന്ന് അധികൃതർ പറയുന്നു . കാവ് നശിപ്പിച്ചതിൽ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .