ഒക്ടോബര്‍ 14 മുതല്‍ കോട്ടൂര്‍ ആനപുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ആനപുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സന്ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത് രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് .