ക്രൈംബ്രാഞ്ച് ഓഫീസില്‍ മദ്യപാനം നടത്തിയ എസ് ഐ അറസ്റ്റില്‍ ; നടപടി റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം

44

ക്രൈം ബ്രാഞ്ച് ഓഫീസില്‍ കൂട്ട മദ്യപാനം നടത്തിയ എസ്.ഐ അറസ്റ്റില്‍. കൊല്ലം റൂറല്‍ ജില്ലാ  ക്രൈം ബ്രാഞ്ച് എസ്.ഐ സലീമിനിയെ ആണ് മദ്യപിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. നിലവില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമാണ് എസ്.ഐ സലിം. റൂറല്‍ എസ്പി ഹരിശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.

കൊട്ടാരക്കര എസ്.ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇന്നലെ രാത്രി 9 മണിയോടെയാണ്  ക്രൈം ബ്രാഞ്ച്  എസ്.ഐ സലീമിനെ കസ്റ്റഡിയിലെടുത്തത്. നൈറ്റ് ഡ്യൂട്ടിക്കിടെയായിരുന്നു മദ്യപാനം. മൂന്ന് പേര്‍ മദ്യപാന സംഘത്തിലുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രിയായിരുന്നു സംഭവം. പോലീസ് എത്തിയപ്പോള്‍ എസ്.ഐക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസ് എത്തുമ്പോള്‍ അടച്ചിട്ട മുറിയില്‍ മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നു സലീം കാണപ്പെട്ടത്. എന്നാല്‍ ഓഫീസില്‍ വെച്ചാണോ മദ്യപിച്ചത് എന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ല. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ എസ്.ഐയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here