29.2 C
Kollam
Tuesday, November 19, 2024
HomeRegionalCulturalനാട്ടാനകള്‍ക്ക് ആധാര്‍ പദ്ധതി നടപ്പാക്കി കേരളം

നാട്ടാനകള്‍ക്ക് ആധാര്‍ പദ്ധതി നടപ്പാക്കി കേരളം

ആനകള്‍ക്കും ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കി കേരളം. കേരളമാണ് ഇത്തരത്തില്‍ ഒരു പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നിലവില്‍ സംസ്ഥാനത്ത് 512 നാട്ടാനകള്‍ക്ക് ആധാര്‍ കാര്‍ഡുകളുണ്ട്.

കേരളാ വനംവകുപ്പുമായി ചേര്‍ന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി വികസിപ്പിച്ചെടുത്ത പദ്ധതി കേരളത്തിലെ ആനകള്‍ക്ക് വളരെ ഉപകാരപ്രദവുമാണ്. പശിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നടക്കുന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ ഒരുക്കിയ കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതിയുടെ മാതൃക സന്ദര്‍ശകര്‍ക്കും കൌതുകം നല്‍കി.

ഇത്തരത്തില്‍ ആധാര്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയതിലൂടെ ആനകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് തടയുന്നതിന് സാധിക്കുമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments